ചില കാര്യങ്ങൾ പറയാൻ എന്നും എല്ലാവര്ക്കും നട്ടെല്ല് ഉണ്ടായി എന്ന് വരില്ല..., ഇത് ഈ തലമുറയിലെ അപ്പറഞ്ഞ നട്ടെല്ലുല്ലവർ മുന്നോട്ടു വെക്കുന്ന സിനിമയാണ് .
ഇതൊരു രാഷ്ട്രീയം ഉള്ള സിനിമ ഒരു അല്ല..., പക്ഷെ ഇതൊരു രാഷ്ട്രീയ സിനിമയാണ്.....
രാഷ്ട്രീയത്തിൽ പെട്ട് ഈ സിനിമ തകരാൻ ആരെങ്ങിലും പ്രാര്തിക്കുന്നു എങ്കിൽ , അത് സ്വന്തം വിശ്വാസപ്രമാണങ്ങളിൽ ഉറപ്പില്ലത്തവർ ആണ്.....
കാസ്റിംഗ് ഇത്ര ഭംഗിയായി ചേർന്ന് പോയ സിനിമകൾ അടുത്തകാലത്ത് വിരളം ആയാണ് കണ്ടിട്ടുള്ളത്....,
ഇന്ദ്രജിത്ത് കുപ്പിയിൽ അടച്ച വീഞ്ഞ് പോലെയാണ് , തുറക്കാതെ വെച്ച് വെച്ച്.., ഇടയ്ക്കു ഇടയ്ക്കു കുറച്ചു കുറച്ചു എടുക്കുമ്പോൾ വീര്യം കൂടിക്കൂടി വരുന്ന അസ്സല വീഞ്ഞ്...
ഹരീഷ് പെരാടി, ആരെയാണ് എന്ന് പറയാതെ , ആരാണെന്നു മനസിലാക്കിതരിക ,അതൊരു വല്ലാത്ത കഴിവാണ്.., രൂപത്തിൽ, ഭാവത്തിൽ, സംസാരത്തിൽ, മുക്കലുകളിലും, മൂളലുകളിൽ പോലും പരകായപ്പ്രവേശം..., അസാധ്യം ആയ naturality....
സേതുലക്ഷിയമ്മ , ഇന്ദ്രജിത്തിന്റെ അമ്മ അല്ല വട്ടു ജയന്റെ അമ്മ തന്നെ ആയിരുന്നു അവർ ഈ സിനിമ നിറയെ..., വൈകി കിട്ടിയ ഒരു ശക്തയായ സീനിയർ അഭിനേത്രി..., തകര്ത് കയ്യിൽ തന്നു ആ വേഷം...
അനവധിപ്പേർ അനന്യ സാധാരണം ആയ അഭിനയം കാഴ്ചവെച്ച ചിത്രത്തിൽ ഈ മൂന്നു പേരുകളും മാത്രമേ അക്കമിട്ടു പറയാൻ കഴിയൂ..., എല്ലാ കധാപത്രങ്ങല്ക്കും ഒരു ഐഡന്റിറ്റി ഉണ്ട്, charachter ഉണ്ട്...
Among the best political films that has ever been made in malayalam......
സിനിമ പറയുന്നത് പോലെതന്നെ ഒരിത്തിരി ഭയം കൂടി കലരുമ്പോഴാണ് ധൈര്യത്തിന് ഒരു ലക്‌ഷ്യം ഉണ്ടാകുന്നത്...., ആ ഭയത്തെ മാനിച്ചുകൊണ്ട് അവർ ചെയ്ത സിനിമ....
രാഷ്ട്രീയത്തെ കാണിച്ചു തരുന്ന, രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ , കാണാതെ പോകരുത്, കേള്ക്കാതെ പോകരുത്... ലാൽ സലാം.....
No comments:
Post a Comment