നിന്റെ വിറയാര്‍ന്ന ചുണ്ടുകള്‍ പതിച്ചത്
എന്റെ ശരീരത്തില്‍ പൊള്ളുന്ന ഒരോര്‍മയും
കാണാത്ത ഒരടയാളവും മാത്രമാണെങ്കില്‍
അതെന്റെ ഹൃദയത്തെ
നിന്റെ ചുണ്ടുകള്‍പോലെ,
ഇപ്പോവിരിയുമെന്നമട്ടി,ലെന്നാലും
ഒരുനാളും വിടര്‍ന്നുപൊഴിയാത്ത
അടരാത്ത രണ്ടിതളുകളാക്കി.........
ചുംബിച്ചത് ചുണ്ടുകൊണ്ടല്ലല്ലോ, ആദ്യം, കണ്‍മുനകൊണ്ടും വിരല്‍ത്തുമ്പുകൊണ്ടും നിറഞ്ഞ മാറിടംകൊണ്ടും യൗവനം കൊണ്ടും കൗമാരം കൊണ്ടും ദേഹമാകെക്കൊണ്ടും പിന്നെ ആത്മാവുകൊണ്ടുതന്നെയുമല്ലോ! രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നല്ല ഈ ലോകമാകെയും പൂത്തുലയുന്നതല്ലേ കണ്ടത്... ഓരോ ചുംബനവും സ്‌നേഹം മാത്രമാണ്; ജീവിതത്തിന്റെ കൊടും ശീതളിമയില്‍ ജീവനെ ഊഷ്മളമാക്കിയ മാസ്മരികാനുഭൂതികള്‍................................................................................,,,,,,,,,,,,,ഒരു ദാഹമാണ് ചുംബനം. മോഹം തീരാത്ത ആത്മാക്കള്‍ക്ക് ചുംബിക്കുവാനും ചുംബനമേല്‍ക്കാനും പുനര്‍ജനിക്കാതിരിക്കാന്‍ ആവില്ല. അതുകൊണ്ട് നമുക്ക് പുനര്‍ജനിക്കാം, എണ്ണമറ്റ ജന്മങ്ങള്‍... ഇപ്പോള്‍ ഒരു കടം ബാക്കിയാവുന്നു, അമൃതുപോലൊരു ചുംബനത്തിന്റെ വീട്ടാക്കടം.
No comments:
Post a Comment