Sunday, 16 June 2013

I AM SAILOR........WHO WANDERING 4 LOVE

ഈ തോണി
എങ്ങോട്ട് പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും................
ഞാന്‍ പക്ഷിച്ചന്തയില്‍ പോയി
പക്ഷികളെ വാങ്ങി
ഓമനേ, നിനക്കുവേണ്ടി
ഞാന്‍ പൂച്ചന്തയില്‍ പോയി
പൂക്കള്‍ വാങ്ങി
ഓമനേ, നിനക്കു വേണ്ടി,
ഞാന്‍ ഇരുമ്പുചന്തയില്‍ പോയി
ചങ്ങലകള്‍ വാങ്ങി
കനത്ത ചങ്ങലകള്‍
ഓമനേ, നിനക്കുവേണ്ടി
പിന്നെ ഞാന്‍ അടിമച്ചന്തയില്‍ പോയി
നിന്നെ അവിടെത്തിരഞ്ഞു
പക്ഷേ, കാണാനായില്ല
എന്റെ ഓമനേ.

No comments:

Post a Comment