കാലം വിഴുപ്പാക്കി മാറ്റിയ തെരുവുകളേ,
പോയ് വരട്ടെ, പോയ് വരട്ടെ,
നഷ്ടപ്രേമമേ പോയ് വരട്ടെ പോയ് വരട്ടെ,
എന്റെ വീട്ടിന്റെ വീഞ്ഞിലേയ്ക്കു ഞാന്‍ തിരിച്ചുപോകുന്നു.
എന്റെ സ്‌നേഹിക്കലിന്റെ സ്‌നേഹത്തിലേയ്ക്കു,
ഞാന്‍ എന്തായിരുന്നു എന്നതിലേയ്ക്കും
എന്താണ് എന്നതിലേയ്ക്കും.'
****
'പുസ്തകമേ, ഞാന്‍ പോകട്ടെ
വാല്യങ്ങളുടെ വസ്ത്രം ധരിച്ചല്ല
ഞാന്‍ പോവുക,
സമാഹൃതകൃതികളില്‍നിന്നല്ല
ഞാന്‍ പുറത്തു വരിക.
എന്റെ കവിതകളുടെ ഭക്ഷണം
കവിതകളല്ല,
അവ വിഴുങ്ങുന്നത്
കോരിത്തരിപ്പിക്കുന്ന സംഭവങ്ങളെയാണ്.'
***
'ഹേ സൂര്യാ, പിതൃസദൃശമായ സ്ഫടികമേ,
ഘടികാരവും ഊര്‍ജ്ജവുമാണ് നീ,
ഗ്രഹങ്ങളുടെ ജന്മകാരകന്‍,
വിശാലമായ സ്വര്‍ണപ്പനിനീര്‍പുഷ്പം
നിത്യവും ജ്വാലകളാല്‍ സ്വയം വിഴുങ്ങുവോന്‍,
ആകാശസീമയിലെ നെരിപ്പോട്'
***
'മാക്ചു പിക്ചു
നീ കല്ലുകള്‍ക്കിടയില്‍ കല്ലുവെച്ചുയര്‍ന്നെന്നോ,
അടിത്തറയില്‍ വെറും പഴന്തുണിയോ?
കല്‍ക്കരിക്കു മീതേ കല്‍ക്കരി,
അടിത്തട്ടിലോ കണ്ണീര്‍ത്തുള്ളി.
സ്വര്‍ണത്തിന്നുള്ളില്‍ അഗ്നി,
അതിനുമുള്ളില്‍ വിറയ്ക്കുന്നത്
രക്തത്തിന്റെ ചുകന്ന മഴത്തുള്ളി!
മാക്ചുപിക്ചു, നീ കുഴിച്ചുമൂടിയ അടിമയെ
എനിക്കു തിരിച്ചു തരൂ,
ഈ നാടുകളില്‍നിന്നു ദരിദ്രരുടെ
അലിവില്ലാത്ത അപ്പം കുടഞ്ഞെറിഞ്ഞുകളയൂ.
അടിമപ്പണിചെയ്ത കൃഷീവലന്റെ
ഉടുപ്പുകളും ജനലുകളും എനിക്കു കാണിച്ചുതരൂ.
ജീവിച്ചിരുന്നകാലത്ത് അയാള്‍ ഉറങ്ങിയിരുന്നത്
എങ്ങനെയാണെന്നെനിക്കു പറഞ്ഞുതരൂ.'
***
'എന്നോടു സംസാരിക്കൂ, ബ്യോ- ബ്യോ,
...നീയാണെനിക്കു ഭാഷ നല്കിയത്.
മഴയും ഇലകളുമൊന്നിച്ചു ചേര്‍ന്ന നിശാഗീതം.'
***
നിന്നില്‍ ഞാന്‍ കാണുന്നതു ഞാന്‍ ചുംബിച്ചിട്ടുള്ള
ആയിരം വായകള്‍ക്കിടയ്‌ക്കൊരു വായ്....
യാതൊരോര്‍മയും ബാക്കിയിടാതെ
എന്റെ ഉടലിനുകീഴില്‍ നൂണിറങ്ങിയ
പല ഉടലുകളിലൊരുടല്‍.'
***
'കടല്‍ക്കരയിലെ ശരത്കാലത്തിന്
മുന്തിരിപോലത്തെ മൂടല്‍മഞ്ഞിന്
രമണീയമായ നാട്ടുവെയ്‌ലിന്
ദുഃഖങ്ങളെല്ലാം മറഞ്ഞുപോവുകയും
സൗഖ്യത്തിന്റെ ഇതളുകള്‍മാത്രം
നെറ്റിയിലുയരുകയും ചെയ്യുന്ന
ഈ നിശ്ശബ്ദതാഴ്‌വാരത്തിന്, എല്ലാറ്റിനും
ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു.'
(മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ പാബ്ലോ നെരൂദ: ഒരു പഠനം എന്ന പുസ്തകത്തില്‍ നിന്ന്)
പോയ് വരട്ടെ, പോയ് വരട്ടെ,
നഷ്ടപ്രേമമേ പോയ് വരട്ടെ പോയ് വരട്ടെ,
എന്റെ വീട്ടിന്റെ വീഞ്ഞിലേയ്ക്കു ഞാന്‍ തിരിച്ചുപോകുന്നു.
എന്റെ സ്‌നേഹിക്കലിന്റെ സ്‌നേഹത്തിലേയ്ക്കു,
ഞാന്‍ എന്തായിരുന്നു എന്നതിലേയ്ക്കും
എന്താണ് എന്നതിലേയ്ക്കും.'
****
'പുസ്തകമേ, ഞാന്‍ പോകട്ടെ
വാല്യങ്ങളുടെ വസ്ത്രം ധരിച്ചല്ല
ഞാന്‍ പോവുക,
സമാഹൃതകൃതികളില്‍നിന്നല്ല
ഞാന്‍ പുറത്തു വരിക.
എന്റെ കവിതകളുടെ ഭക്ഷണം
കവിതകളല്ല,
അവ വിഴുങ്ങുന്നത്
കോരിത്തരിപ്പിക്കുന്ന സംഭവങ്ങളെയാണ്.'
***
'ഹേ സൂര്യാ, പിതൃസദൃശമായ സ്ഫടികമേ,
ഘടികാരവും ഊര്‍ജ്ജവുമാണ് നീ,
ഗ്രഹങ്ങളുടെ ജന്മകാരകന്‍,
വിശാലമായ സ്വര്‍ണപ്പനിനീര്‍പുഷ്പം
നിത്യവും ജ്വാലകളാല്‍ സ്വയം വിഴുങ്ങുവോന്‍,
ആകാശസീമയിലെ നെരിപ്പോട്'
***
'മാക്ചു പിക്ചു
നീ കല്ലുകള്‍ക്കിടയില്‍ കല്ലുവെച്ചുയര്‍ന്നെന്നോ,
അടിത്തറയില്‍ വെറും പഴന്തുണിയോ?
കല്‍ക്കരിക്കു മീതേ കല്‍ക്കരി,
അടിത്തട്ടിലോ കണ്ണീര്‍ത്തുള്ളി.
സ്വര്‍ണത്തിന്നുള്ളില്‍ അഗ്നി,
അതിനുമുള്ളില്‍ വിറയ്ക്കുന്നത്
രക്തത്തിന്റെ ചുകന്ന മഴത്തുള്ളി!
മാക്ചുപിക്ചു, നീ കുഴിച്ചുമൂടിയ അടിമയെ
എനിക്കു തിരിച്ചു തരൂ,
ഈ നാടുകളില്‍നിന്നു ദരിദ്രരുടെ
അലിവില്ലാത്ത അപ്പം കുടഞ്ഞെറിഞ്ഞുകളയൂ.
അടിമപ്പണിചെയ്ത കൃഷീവലന്റെ
ഉടുപ്പുകളും ജനലുകളും എനിക്കു കാണിച്ചുതരൂ.
ജീവിച്ചിരുന്നകാലത്ത് അയാള്‍ ഉറങ്ങിയിരുന്നത്
എങ്ങനെയാണെന്നെനിക്കു പറഞ്ഞുതരൂ.'
***
'എന്നോടു സംസാരിക്കൂ, ബ്യോ- ബ്യോ,
...നീയാണെനിക്കു ഭാഷ നല്കിയത്.
മഴയും ഇലകളുമൊന്നിച്ചു ചേര്‍ന്ന നിശാഗീതം.'
***
നിന്നില്‍ ഞാന്‍ കാണുന്നതു ഞാന്‍ ചുംബിച്ചിട്ടുള്ള
ആയിരം വായകള്‍ക്കിടയ്‌ക്കൊരു വായ്....
യാതൊരോര്‍മയും ബാക്കിയിടാതെ
എന്റെ ഉടലിനുകീഴില്‍ നൂണിറങ്ങിയ
പല ഉടലുകളിലൊരുടല്‍.'
***
'കടല്‍ക്കരയിലെ ശരത്കാലത്തിന്
മുന്തിരിപോലത്തെ മൂടല്‍മഞ്ഞിന്
രമണീയമായ നാട്ടുവെയ്‌ലിന്
ദുഃഖങ്ങളെല്ലാം മറഞ്ഞുപോവുകയും
സൗഖ്യത്തിന്റെ ഇതളുകള്‍മാത്രം
നെറ്റിയിലുയരുകയും ചെയ്യുന്ന
ഈ നിശ്ശബ്ദതാഴ്‌വാരത്തിന്, എല്ലാറ്റിനും
ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു.'
(മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ പാബ്ലോ നെരൂദ: ഒരു പഠനം എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment