''പ്രണയത്തെക്കുറിച്ച് നീ ചോദിക്കുന്നു. അത് വളരെ ഡീപ് ആയ ഒരു ഇന്‍ഫ്ലവന്‍സാണ്. അതുകൊണ്ട് ജീവിതവും കവിതയും കലാപവും ആത്മഹത്യയും സംഭവിക്കാം.! പ്രണയം എന്ന സംഭവം ഇന്നില്ല. പ്രണയത്തെക്കുറിച്ച് ഇന്ന് പറയുക എന്നത്, കൊടുംമഴയത്ത് വെയില്‍ കായുന്നതുപോലെയാണ്. പ്രണയത്തിന്റെ രുചി പകര്‍ന്നുതരുന്ന കവിതകള്‍ ഇന്നാരുമെഴുതുന്നില്ല. ഓമനേ... എന്നു പറഞ്ഞാല്‍ പ്രണയമാവില്ല. ഓമന ഒരു വഴിക്കങ്ങുപോകും. അല്‍സേഷ്യനുള്ള ഒരു വീട്ടില്‍ ഞാന്‍ പ്രണയിച്ചിട്ടുണ്ട്. ഞാന്‍ മതിലെടുത്തു ചാടിയിട്ടല്ലേ പോന്നത്. പട്ടി എന്നെ കൊണ്ടു പോയി ആ വീട്ടില്‍ വിട്ടു. മനുഷ്യനേക്കാള്‍ സ്‌നേഹവും അടുപ്പവും അറിവുമുണ്ട് ആ മൃഗത്തിന് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം...''
No comments:
Post a Comment