Tuesday 9 July 2013

fun with taught...........

മുല്ലാ നാസറുദ്ദീന്‍ ഒരു പണക്കാരനെ കാണാന്‍ ചെന്നു:
'എനിക്ക് കുറച്ച് പണം തരണം.'
'എന്തിനാണ്?'
'ഒരു... ആനയെ വാങ്ങണം.'
'കയ്യില്‍ പണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ആനയെ പുലര്‍ത്താന്‍ കഴിയില്ല.'
മുല്ല പറഞ്ഞു.
'ഞാന്‍ വന്നത് പണത്തിനാണ്, ഉപദേശത്തിനല്ല.'
പണം തീറ്റി
മരത്തണലില്‍ ഇരിക്കുന്ന കച്ചവടക്കാരന്റെ മുമ്പിലെ കുട്ടനിറയെ തിളങ്ങുന്ന ചുവന്ന പഴങ്ങള്‍ കൂമ്പാരമാക്കി വെച്ചിരിക്കുന്നത് കണ്ട് നാസറുദ്ദീന്‍ പറഞ്ഞു: ഇതുതന്നെയാണ് ഞാന്‍ നോക്കി നടക്കുന്നത്. തലപ്പാവിന്റെ അറ്റത്തെ കെട്ടില്‍നിന്ന് രണ്ട് ചെമ്പുതുട്ടെടുത്ത് മുല്ല കച്ചവടക്കാരനു നീട്ടി.
ഒന്നും പറയാതെ അയാള്‍ ആ കുട്ട പഴങ്ങള്‍ മുഴുവന്‍ മുല്ലയ്ക്ക് കൊടുത്തു.
പഴക്കച്ചവടക്കാരന്‍ എണീറ്റുപോയ സ്ഥലത്ത് ഇരുന്ന് നാസറുദ്ദീന്‍ ആര്‍ത്തിയോടെ പഴം തിന്നാന്‍ തുടങ്ങി. ഏതാനും നിമിഷംകൊണ്ട് മുല്ലയുടെ വായ എരിഞ്ഞു പൊള്ളി. മുല്ല കണ്ണും മൂക്കും ചീറ്റിത്തുടങ്ങി. ചങ്കില്‍ തീയെരിയുന്നതുപോലെ. എന്നിട്ടും മുല്ല നിര്‍ത്തിയില്ല. 
ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു. ആ വഴി ഒരു അഫ്ഗാനി വന്നു. മുല്ല അയാളെ അടുത്തുവിളിച്ചു ചോദിച്ചു:
'അനിയാ, ഈ പഴങ്ങള്‍ നിശ്ചയമായും ചെകുത്താന്റെ വായില്‍നിന്ന് വരികയാകണം, അല്ലേ?'
പഴം നോക്കി അഫ്ഗാനി അട്ടഹസിച്ചു:
'വിഡ്ഢീ! തീറ്റി നിര്‍ത്ത്. നീ ഹിന്ദുസ്ഥാനിലെ മുളകിനെപ്പറ്റി കേട്ടിട്ടില്ലെ? മുളകാണത്. അതു തിന്നുതീര്‍ത്താല്‍ വെയിലാറുംമുമ്പ് നീ കാഞ്ഞുപോകും.'
'ഹേയ് ഞാനിവിടെ നിന്ന് അനങ്ങുകയില്ല.'
മുല്ല പിറുപിറുത്തു: 'എനിക്ക് ഈ കുട്ട കാലിയാക്കണം.'
'നൊസ്സാ, കറിക്കരയ്ക്കുന്ന മുളകാണത്. എറിഞ്ഞുകളയൂ.'
'ഞാന്‍ തിന്നുന്നത് മുളകല്ല, പഴങ്ങളുമല്ല.' മുല്ല ഈറ പിടിച്ചു: 'ഞാന്‍ എന്റെ പണം തിന്നുകയാണ്.'

വിളക്കിന്റെ ഉപയോഗം

'എനിക്ക് ഇരുട്ടത്ത് കണ്ണ് കാണാം.' - ഒരു ദിവസം ചായപ്പീടികയിലിരുന്ന് മുല്ല ബഡായി പറഞ്ഞു.
'നിങ്ങള്‍ ചില ദിവസം രാത്രി വിളക്കുമായി നിരത്തിലൂടെ നടക്കുന്നത് കാണാറുണ്ടല്ലോ -അതോ?'
'അതോ -അത് ഇരുട്ടത്ത് കണ്ണു കാണാത്ത മറ്റുള്ളവര്‍ എന്നെ വന്ന് മുട്ടാതിരിക്കാനാണ്.'

എന്തുകൊണ്ടില്ല?

എല്ലാതരം നുള്ള് നുറുങ്ങ് സാധനങ്ങളുമുള്ള പീടികയില്‍ചെന്ന് നാസറുദ്ദീന്‍ ചോദിച്ചു:
'ഇവിടെ ചെറിയ മുള്ളാണിയുണ്ടോ?'
'ഉണ്ട്.'
'തോലുണ്ടോ? നല്ല തോല്.'
'ഉണ്ട്.'
'നല്ല നൂല്?'
'ഉണ്ട്.'
'കറുത്ത ചായം?'
'ഉണ്ട്.'
'എന്നാപ്പിന്നെ എന്താ, ഒരു ജോഡി ചെരിപ്പുണ്ടാക്കാത്തത്?'

ഊഹങ്ങള്‍

'വിധി എന്നു പറയുന്നതിന് എന്താണര്‍ത്ഥം, മുല്ലാ?'
'വെറും ഊഹം.'
'എങ്ങനെ?'
'കാര്യങ്ങള്‍ നേരെ നടക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ ഊഹിക്കുന്നു. അതങ്ങനെയാകുന്നില്ല. അതിനെ നിങ്ങള്‍ 'നിര്‍ഭാഗ്യം' എന്നു ശപിക്കുന്നു. ചിലപ്പോള്‍ നശിച്ച് കുളം കോരാന്‍ പോവുകയാണെന്ന് നിങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ നേരെയാകുന്നു. അത് നിങ്ങള്‍ 'സൗഭാഗ്യം' എന്ന് ആശ്വസിക്കുന്നു. അതുപോലെ, ചിലകാര്യങ്ങള്‍ നടക്കാന്‍ പോവുകയാണെന്നോ അല്ലെന്നോ നിങ്ങള്‍ ഊഹിക്കുന്നു. ആ വഴിക്ക് സഹജബോധം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. അങ്ങനെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാതെ വരുന്നു. അങ്ങനെ ഭാവി അജ്ഞാതമാണ് എന്ന് നിങ്ങള്‍ ഊഹിക്കുന്നു. പിടികൂടപ്പെടുമ്പോള്‍ നിങ്ങളതിനെ 'വിധി' എന്നു വിളിക്കുന്നു.'

ദീര്‍ഘദൃഷ്ടി

മുല്ല ഒരു വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടു. അതിനു മുമ്പത്തെ തവണ ആ വീട്ടില്‍ വെച്ച് മുല്ലയുടെ ചെരിപ്പ് കളവു പോയിരുന്നു. ഇത്തവണ ചെരിപ്പ് വാതില്ക്കല്‍ വെക്കുന്നതിനു പകരം അദ്ദേഹം അതു പൊതിഞ്ഞ് കീശയില്‍ കുത്തിത്തിരുകുകയാണ് ചെയ്തത് .
വീട്ടുകാരന്‍ ചോദിച്ചു:
'നിങ്ങളുടെ കീശയില്‍ കാണുന്നത് എന്തു പുസ്തകമാണ്?'
'അവന്‍ ഇപ്പോഴും എന്റെ ചെരിപ്പിന്റെ പിന്നാലെ തന്നെയായിരിക്കും' - നാസറുദ്ദീന്‍ വിചാരിച്ചു: 'എനിക്ക് ഒരു പണ്ഡിതനെന്ന മതിപ്പ് നിലനിര്‍ത്തേണ്ടതും ഉണ്ട്.' മുല്ലാ വെളിവായിപ്പറഞ്ഞു: 'ഈ മുഴച്ച് കാണുന്നതിനകത്തെ വിഷയം 'ദീര്‍ഘദൃഷ്ടി'യാണ്.'
'ഏത് പുസ്തകവ്യാപാരിയില്‍ നിന്നാണത് വാങ്ങിയത്?'
'നേര് പറഞ്ഞാല്‍, ഇത് വാങ്ങിയത് ചെരിപ്പുകുത്തിയില്‍നിന്നാണ്.'

വെറുതെ, വിചാരിക്കൂ

'നന്ന്, എന്താണത്? തത്ത്വചിന്തയല്ലല്ലോ?'
'ദാ, അവിടെ അമീര്‍ ചെല്ലുന്നവര്‍ക്കെല്ലാം പൊടിപ്പന്‍ വിരുന്നു കൊടുക്കുന്നുണ്ട്.'
കുട്ടികള്‍ കൂട്ടത്തോടെ അമീറിന്റെ വീടിനു നേരെ ഓടി. നാസറുദ്ദീന്‍ താന്‍ പറഞ്ഞ വിരുന്നിന്റെ വിഭവങ്ങളെപ്പറ്റി ആലോചനയായി.
കുട്ടികള്‍ ദൂരെ മറയുന്നത് അദ്ദേഹം കണ്ടു. പെട്ടെന്നുതന്നെ മുല്ല തന്റെ ഉടുപുടവകള്‍ വലിച്ചുമുറുക്കിയുടുത്ത് അവരുടെ പിന്നാലെ ഓടി. മുല്ലാ വെച്ചടിച്ചു.
'ഞാനും അവിടെപ്പോയി നോക്കുന്നതാണ് നല്ലത്.' മുല്ല കിതപ്പോടെ സ്വയം പറഞ്ഞു: 'ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് നേരായിരിക്കാനും മതി.'

പരുത്തിക്കൃഷി

മുല്ല ക്ഷൗരക്കടയില്‍ ചെന്നു. ക്ഷുരകന് പരിചയം കമ്മി. കത്തിക്ക് മൂര്‍ച്ചയും ഇല്ല. മുല്ലയുടെ താടി വടിച്ചപ്പോള്‍ തൊട്ടേടത്തൊക്കെ മുറിഞ്ഞു. ചോര പൊട്ടുമ്പോള്‍ അതു നിര്‍ത്താന്‍വേണ്ടി മുറിഞ്ഞേടത്തൊക്കെ അയാള്‍ അല്പാല്പം പഞ്ഞി വെക്കുന്നുണ്ടായിരുന്നു. ഇത് കുറേ നേരം തുടര്‍ന്നു. മുല്ലയുടെ മുഖത്തിന്റെ ഒരു വശം പഞ്ഞിക്കഷ്ണംകൊണ്ട് നിറഞ്ഞു.
ക്ഷുരകന്‍ മറ്റേ കവിളിലേക്ക് തിരിഞ്ഞപ്പോഴാണ് മുല്ല കണ്ണാടി നോക്കിയത് . തന്റെ ഒരു കവിളിലെ പരുത്തിക്കൃഷികണ്ട് അദ്ദേഹം ചാടിയെണീറ്റു:
'മതി, മതി. നന്ദി! അനിയാ, ഞാന്‍ മറുവശത്ത് ബാര്‍ലി കൃഷിചെയ്തുകൊള്ളാം.'

ഉരുളയ്ക്ക് ഉപ്പേരി

നാസറുദ്ദീന്‍ ഒരു ജോഡി കാലുറ വാങ്ങാനാണ് പീടികയില്‍ ചെന്നത്. പെട്ടെന്ന് മനസ്സ് മാറി കാലുറയ്ക്ക് പകരം അദ്ദേഹം മേലങ്കി വാങ്ങി.
മേലങ്കിയുമെടുത്ത് മുല്ല പീടികയ്ക്ക് പുറത്ത് കടന്നു.
'നിങ്ങള്‍ പണം തന്നില്ല'-പീടികക്കാരന്‍ തൊള്ളയിട്ടു.
'കാലുറ അവിടെ വെച്ച് അതേ വിലയ്ക്കുള്ള മേലങ്കിയാണ് ഞാന്‍ വാങ്ങിയത്.'
'പക്ഷേ, നിങ്ങള്‍ കാലുറയുടെ വില തന്നിരുന്നില്ല.'
'അതെ.' മുല്ല ചോദിച്ചു: 'വാങ്ങാത്ത സാധനത്തിന് ഞാന്‍ വില തരണോ?'

ആരുടെ ദാസന്‍?

മുല്ലാ നാസറുദ്ദീന്‍ എങ്ങനെയോ രാജകൊട്ടാരത്തിന്റെ പ്രീതി സമ്പാദിച്ചു. രാജസേവകന്മാരുടെ സമ്പ്രദായങ്ങള്‍ തുറന്നു കാണിക്കാനാണ് മുല്ല തന്റെ പദവി ഉപയോഗിച്ചത്.
രാജാവിന് വല്ലാതെ വിശന്ന ഒരു ദിവസം വഴുതിനങ്ങാക്കൂട്ടാന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. ഇനി എന്നും ഈ കൂട്ടാന്‍ മതി എന്നു കല്പനയായി.
'അതു ലോകത്തിലേക്ക് ഏറ്റവും നല്ല പച്ചക്കറിയാണ്. അല്ലേ, മുല്ലാ?' രാജാവ് കല്പിച്ച് ചോദിച്ചു.
'അതേ തിരുമേനി, ഏറ്റവും മുന്തിയത്.'
നാലഞ്ചു ദിവസം കഴിഞ്ഞു. തുടര്‍ച്ചയായി പത്താമത്തെ തവണയും വഴുതിനിങ്ങാ വിളമ്പിയപ്പോള്‍ രാജാവിന് ശുണ്ഠിയെടുത്തു:
'എടുത്തുകൊണ്ടുപോകൂ! ഞാനതു വെറുക്കുന്നു.' 
മുല്ല യോജിച്ചു:
'അതെയതെ. ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട പച്ചക്കറിയാണത്.'
'പക്ഷേ മുല്ലാ, അത് ഏറ്റവും മുന്തിയതാണെന്ന് നിങ്ങള്‍തന്നെ പറഞ്ഞിട്ട് ഒരാഴ്ചയായില്ലല്ലോ.'
'വാസ്തവം. പക്ഷേ, ഞാന്‍ പച്ചക്കറിയുടെ ദാസനല്ല, രാജാവിന്റെ ദാസനാണ്.'

ദുര്‍ഗ്രഹമായ വിധി

നാസറുദ്ദീന്‍ ഒരിടവഴിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഇടവഴിക്കടുത്തുള്ള വീട്ടിന്റെ മുകളില്‍നിന്ന് കാലു തെറ്റി ഒരാള്‍ വന്നു വീണത് മുല്ലയുടെ കഴുത്തിലാണ്.

No comments:

Post a Comment