Tuesday 12 July 2016

Nostalgic Love ..

തവളക്കണ്ണീ എന്ന ഇരട്ടപ്പേര് ആരു വിളിച്ചാലും കൊഞ്ഞനം കുത്തി , അറിയാവുന്ന തെറി വിളിക്കുന്നവള്. ...ഒരിക്കല് ഞാനും ആ പേര് വിളിച്ചപ്പോള്,അവള് തെറി വിളിച്ചില്ല ...പകരം കണ്ണു നിറച്ചു. ആ...അവൾ ആദ്യമായി മുഴുപ്പാവാട ഉടുത്ത നാള് , ഓടിക്കിതച്ചു എന്റെ മുന്നില് വന്നു നിന്ന് എനിക്ക് ചേര്ച്ച ഉണ്ടോ എന്ന് ചോദിച്ചവള്...ഞാന് പരീക്ഷകളില് ജയിക്കുമ്പോള് കാണുന്ന കല്വിളക്കിലെല്ല ാം തിരി തെളിയിച്ചവള്... കഥകളി കാണാന് പോയിട്ട് , കണ്ണില് കണ്ണില് നോക്കിയിരുന്നു നേരം വെളുപ്പിക്കാൻ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ...കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി , ഇടവപ്പാതി പെയ്യുന്ന നാട്ടു വഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടിപ്പോയവള്" അവളാണ് മക്കളെ മറ്റൊരുത്തന്റെ നിഴലായി പോകുന്നത്" ‪#‎ചിറക്കൽ‬ -ശ്രീഹരി

No comments:

Post a Comment